ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ്മയെ മാറ്റിനിര്‍ത്തിയേക്കും; കഴിവ് തെളിയിക്കാന്‍ രഹാനെയെത്തും

ഓസീസിനെതിരായ ഏകദിന ട്വന്റി-20 മത്സരത്തില് നിന്ന് വൈസ് ക്യാപ്റ്റന് രോഹിത് ശര്മ്മയെ മാറ്റിനിര്ത്താന് സെലക്ടര്മാര് ആലോചിക്കുന്നതായി റിപ്പോര്ട്ട്. പകരം അജിക്യേ രഹാനെയെ ടീമിലെത്തുമെന്നാണ് സൂചന. സമീപകാലത്ത് എ ക്ലാസ് ക്രിക്കറ്റില് മികച്ച പ്രകടനം നടത്തിയിട്ടുള്ള രഹാനെയ്ക്ക് ഒസീസിനെതിരായ പരമ്പര ലോകകപ്പ് ടീമില് സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാകും. എന്നാല് മികച്ച ഫോമില് കളിക്കുന്ന ഹിറ്റ്മാനെ പുറത്തിരുത്താനുള്ള തീരുമാനം ടീമിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
 | 
ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ്മയെ മാറ്റിനിര്‍ത്തിയേക്കും; കഴിവ് തെളിയിക്കാന്‍ രഹാനെയെത്തും

മുംബൈ: ഓസീസിനെതിരായ ഏകദിന ട്വന്റി-20 മത്സരത്തില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പകരം അജിക്യേ രഹാനെയെ ടീമിലെത്തുമെന്നാണ് സൂചന. സമീപകാലത്ത് എ ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള രഹാനെയ്ക്ക് ഒസീസിനെതിരായ പരമ്പര ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാകും. എന്നാല്‍  മികച്ച ഫോമില്‍ കളിക്കുന്ന ഹിറ്റ്മാനെ പുറത്തിരുത്താനുള്ള തീരുമാനം ടീമിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

കഴിഞ്ഞ കുറേ നാളുകളായി വിശ്രമില്ലാതെ കളിക്കുന്ന രോഹിത്ത് ശര്‍മ്മയ്ക്ക് ലോകകപ്പിന് മുന്നോടിയായി വിശ്രമം അനിവാര്യമാണെന്നാണ് സെലക്ടര്‍മാരുടെ പക്ഷം. അതേസമയം വിക്കറ്റ് കീപ്പര്‍ തസ്തികയിലേക്ക് ഋഷഭ് പന്ത് തിരികെ വരില്ലെന്നാണ് സൂചന. ധോനിയെ ലോകകപ്പ് വരെ നിലനിര്‍ത്തുകയാണെങ്കില്‍ പന്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. പന്തിനെ കൂടാതെ ദിനേശ് കാര്‍ത്തിക്കും ടീമിന് പുറത്തേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പിന് അജിക്യേ രഹാനെയായിരിക്കും ഋഷഭ് പന്തിന് മുന്നിലുള്ള എതിരാളിയെന്ന് കഴിഞ്ഞ ദിവസം സെലക്ടര്‍മാരിലൊരാളായ എം.എസ്.കെ പ്രസാദ് സൂചന നല്‍കിയിരുന്നു. രോഹിതിന് പുറമേ ഇന്ത്യന്‍സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹലിനും, കുല്‍ദീപ്യാദവിനും വിശ്രമം അനുവദിക്കുന്ന കാര്യവും ബിസിസിഐ പരിഗണനയിലുണ്ട്. ചാറ്റ് ഷോ വിവാദങ്ങള്‍ക്ക് ശേഷം കെ.എല്‍. രാഹുല്‍ വീണ്ടുമെത്താനും സാധ്യതയുണ്ട്.