മഹേന്ദ്ര സിംഗ് ധോനി ലോകകപ്പ് ടീമിലിറങ്ങിയാല്‍ എവിടെ കളിക്കണം? സുരേഷ് റെയ്‌ന പറയുന്നു

മഹേന്ദ്ര സിംഗ് ധോനി ഇന്ന് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ ലോകകപ്പിന് ഋഷഭ് പന്തിനെ ഉത്തരവാദിത്വം ഏല്പ്പിക്കാന് വിമര്ശകര് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ധോനിയെ ഒഴിവാക്കുന്ന കാര്യം സെലക്ടര്മാര്ക്ക് ചിന്തിക്കാനാവില്ല. കോലിയുടെ തന്ത്രങ്ങളുടെ ഫലം കാണാന് ധോനി കൂടി കളത്തിലുണ്ടാവണമെന്നാണ് വെങ്കിടേഷ് പ്രസാദ് ഉള്പ്പെടെയുള്ള മുതിര്ന്ന താരങ്ങളുടെ അഭിപ്രായം.
 | 
മഹേന്ദ്ര സിംഗ് ധോനി ലോകകപ്പ് ടീമിലിറങ്ങിയാല്‍ എവിടെ കളിക്കണം? സുരേഷ് റെയ്‌ന പറയുന്നു

മുംബൈ: മഹേന്ദ്ര സിംഗ് ധോനി ഇന്ന് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ ലോകകപ്പിന് ഋഷഭ് പന്തിനെ ഉത്തരവാദിത്വം ഏല്‍പ്പിക്കാന്‍ വിമര്‍ശകര്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ധോനിയെ ഒഴിവാക്കുന്ന കാര്യം സെലക്ടര്‍മാര്‍ക്ക് ചിന്തിക്കാനാവില്ല. കോലിയുടെ തന്ത്രങ്ങളുടെ ഫലം കാണാന്‍ ധോനി കൂടി കളത്തിലുണ്ടാവണമെന്നാണ് വെങ്കിടേഷ് പ്രസാദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷത്തെ ഫോം ധോനിയുടെ ലോകകപ്പിലേക്കുള്ള സെലക്ഷന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ആരംഭത്തോടെ കാര്യങ്ങള്‍ മാറി. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും മഹി വലിയ തിരിച്ചുവരവ് നടത്തി. നിലവില്‍ ധോണിയില്ലാത്തെ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുക എന്നത് ടീം ഇന്ത്യക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ലാതായിരിക്കുകയാണ്. എന്നാല്‍ ധോനിയുടെ ബാറ്റിംഗ് പൊസിഷന്‍ എപ്പോഴും പ്രധാന ചര്‍ച്ചയാണ്. ധോനിക്ക് യോജിച്ച സ്ഥാനം അഞ്ചാമതോ ആറാമതോ ആണെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ അഭിപ്രായം.

ഓരോ മത്സരങ്ങളും കൃത്യമായി വീക്ഷിക്കുന്ന താരമാണ് ധോണി. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ മികച്ച ഇന്നിങ്സ് പുറത്തെടുക്കാനും മാച്ച് വിന്നര്‍ ആകാനും ധോനിക്ക് സാധിക്കും. അതുകൊണ്ട് അദ്ദേഹത്തിന് യോജിച്ച സ്ഥാനം അഞ്ചോ, ആറോ ആയിരിക്കുമെന്നും റെയ്‌ന പറഞ്ഞു. കോഹ്‌ലി മൂന്നാമനായോ നാലാമനായോ കളിക്കണമെന്നും റെയ്ന പറയുന്നു. നിലവില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന വ്യക്തിയാണ് മഹി. എന്നാല്‍ ചില സമയങ്ങളിലുള്ള ധോനിയുടെ മെല്ലെപ്പോക്ക് ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങാറുമുണ്ട്.