അരങ്ങേറ്റത്തില്‍ ഓസീസിന്റെ നടുവൊടിച്ച യോര്‍ക്കറുകളുടെ (നട)രാജന്‍; വീഡിയോ കാണാം

കാന്ബറ: ഓസീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില് ഇന്ത്യക്ക് നാടകീയ വിജയം സമ്മാനിച്ചത് അരങ്ങേറ്റക്കാരന് ടി. നടരാജനും യുവേന്ദ്ര ചഹലും നയിച്ച ബൗളിംഗ് ആക്രമണമായിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന് സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടരാജന് ആദ്യ മത്സരം തന്നെ പൊടിപൊടിച്ചുവെന്ന് പറയാം. ‘കിംഗ് ഓഫ് യോര്ക്കര്’ എന്നാണ് കമന്റേറ്റര്മാര് നടരാജനെ വിശേഷിപ്പിച്ചത്. ബൗളിംഗ് സ്ക്വാഡിലെ നെടുംതൂണായ ജസ്പ്രീത് ബുംമ്രയില്ലാതെയാണ് കോലിയും കൂട്ടരും ഓസീസിനെ നേരിട്ടത്. പക്ഷേ ബുംമ്രയുടെ അസാനിധ്യം ഓസീസ് ബാറ്റിംഗ് നിരയ്ക്ക് അനുഭവിച്ചറിയാന് കഴിഞ്ഞിട്ടുണ്ടാവില്ല. ബുംമ്രയ്ക്ക്
 | 

 

അരങ്ങേറ്റത്തില്‍ ഓസീസിന്റെ നടുവൊടിച്ച യോര്‍ക്കറുകളുടെ (നട)രാജന്‍; വീഡിയോ കാണാം

കാന്‍ബറ: ഓസീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് നാടകീയ വിജയം സമ്മാനിച്ചത് അരങ്ങേറ്റക്കാരന്‍ ടി. നടരാജനും യുവേന്ദ്ര ചഹലും നയിച്ച ബൗളിംഗ് ആക്രമണമായിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടരാജന്‍ ആദ്യ മത്സരം തന്നെ പൊടിപൊടിച്ചുവെന്ന് പറയാം. ‘കിംഗ് ഓഫ് യോര്‍ക്കര്‍’ എന്നാണ് കമന്റേറ്റര്‍മാര്‍ നടരാജനെ വിശേഷിപ്പിച്ചത്.

ബൗളിംഗ് സ്‌ക്വാഡിലെ നെടുംതൂണായ ജസ്പ്രീത് ബുംമ്രയില്ലാതെയാണ് കോലിയും കൂട്ടരും ഓസീസിനെ നേരിട്ടത്. പക്ഷേ ബുംമ്രയുടെ അസാനിധ്യം ഓസീസ് ബാറ്റിംഗ് നിരയ്ക്ക് അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ബുംമ്രയ്ക്ക് സമാനമായി നിരന്തരം യോര്‍ക്കറുകള്‍ എറിഞ്ഞ നടരാജന്‍ നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് നേടിയത്. വിദേശ പിച്ചുകളില്‍ ഫാസ്റ്റ് കൃത്യതയോടെ പന്തെറിയാന്‍ കഴിയുന്ന നടരാജന്‍ കൂടിയെത്തുന്നതോടെ ടീം ഇന്ത്യയുടെ മൂര്‍ച്ഛയേറുമെന്ന് ഉറപ്പിക്കാം.

നടരാജന്റെ പ്രകടനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക