സച്ചിനേക്കാള്‍ വേഗത്തില്‍ പതിനായിരം റണ്‍സ് ക്ലബിലെത്തി വിരാട് കോലി; വിന്‍ഡീസിനെതിരെ തുടര്‍ച്ചായ രണ്ടാം സെഞ്ച്വറി

സച്ചിനേക്കാള് വേഗത്തില് 10000 റണ്സ് ക്ലബിലെത്തി ഇന്ത്യന് നായകന് വിരാട് കോലി. വെറും 213 മത്സരങ്ങളില് നിന്നാണ് ഇന്ത്യയുടെ സൂപ്പര് താരം പതിനായിരം റണ്സ് അടിച്ചെടുത്തത്. പതിനായിരം ക്ലബ്ലിലെത്താന് സച്ചിന് കോലിയേക്കാള് 49 മത്സരങ്ങള് കൂടുതല് കളിക്കേണ്ടി വന്നിരുന്നു. ഇതിഹാസ താരത്തിനേക്കാളും മികച്ച പ്രകടനമാണ് നിലവില് കോലി കളിക്കളത്തില് പുറത്തെടുക്കുന്നത്. റണ് വേട്ടയില് കോലി സച്ചിനേക്കാള് മുന്നേറുമോയെന്നാണ് ആരാധകര് ഇപ്പോള് ഉറ്റുനോക്കുന്നത്. വിന്ഡീസിനെതിരെ തുടര്ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന് നായകന് സെഞ്ച്വറി തികച്ചു.
 | 

സച്ചിനേക്കാള്‍ വേഗത്തില്‍ പതിനായിരം റണ്‍സ് ക്ലബിലെത്തി വിരാട് കോലി; വിന്‍ഡീസിനെതിരെ തുടര്‍ച്ചായ രണ്ടാം സെഞ്ച്വറി

വിശാഖപട്ടണം: സച്ചിനേക്കാള്‍ വേഗത്തില്‍ 10000 റണ്‍സ് ക്ലബിലെത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വെറും 213 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ സൂപ്പര്‍ താരം പതിനായിരം റണ്‍സ് അടിച്ചെടുത്തത്. പതിനായിരം ക്ലബ്ലിലെത്താന്‍ സച്ചിന് കോലിയേക്കാള്‍ 49 മത്സരങ്ങള്‍ കൂടുതല്‍ കളിക്കേണ്ടി വന്നിരുന്നു. ഇതിഹാസ താരത്തിനേക്കാളും മികച്ച പ്രകടനമാണ് നിലവില്‍ കോലി കളിക്കളത്തില്‍ പുറത്തെടുക്കുന്നത്. റണ്‍ വേട്ടയില്‍ കോലി സച്ചിനേക്കാള്‍ മുന്നേറുമോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ നായകന്‍ സെഞ്ച്വറി തികച്ചു.

പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ പതിമൂന്നാമത്തെ താരവുമാണ് കോലി. 10000 റണ്‍സ് ഏറ്റവും വേഗത്തില്‍ തികക്കുന്ന ബാറ്റ്‌സ്മാനും കോലി തന്നെ. മഹേന്ദ്ര സിംഗ് ധോനി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എന്നിവരാണ് ക്ലബിലെ മറ്റു താരങ്ങള്‍. ഏകദിനങ്ങളില്‍ സമാന ഫോം നിലനിര്‍ത്തിയാല്‍ നിരവധി റെക്കോര്‍ഡുകള്‍ മറികടക്കാനാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നിലവിലെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ധോനിക്ക് സ്വന്തമാണ് 10,143 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. ഈ റെക്കോര്‍ഡിന് തൊട്ട് പിന്നിലാണ് ഇപ്പോള്‍ കോലി. 68 റണ്‍സ് കൂടി ചേര്‍ത്താല്‍ ധോനിക്ക് മുന്നിലെത്താന്‍ കോലിക്ക് കഴിയും. ഹോം മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലിക്ക് സ്വന്തമാക്കിയിട്ടുണ്ട്. 91 മത്സരങ്ങളില്‍ നിന്ന് 4000 തികച്ച ഡിവില്ലേഴ്സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. വെറും 71 ഹോം മത്സരങ്ങളില്‍ നിന്നാണ് കോലി 4000 റണ്‍സ് തികച്ചത്. അതേസമയം ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ കോലിയുടെ അപരാജിത സെഞ്ച്വറിയുടെ പിന്‍ബലത്തോടെ 5 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തിട്ടുണ്ട്. ഇനി നാല് ഓവറുകള്‍ കൂടി ബാക്കിയുണ്ട്.