മങ്കാദിംഗ് ചെയ്യാനൊരുങ്ങി അശ്വിന്‍; ക്രീസിലിട്ട് തന്നെ ട്രോളി ശിഖര്‍ ധവാന്‍

എന്നാല് ക്രീസില് ജോസ് ബട്ലര്ക്ക് പകരമുണ്ടായിരുന്ന താരം ശിഖര് ധവാന് ആയിരുന്നുവെന്നതിനാല് കാര്യങ്ങള് തമാശയിലാണ് അവസാനിച്ചത്.
 | 
മങ്കാദിംഗ് ചെയ്യാനൊരുങ്ങി അശ്വിന്‍; ക്രീസിലിട്ട് തന്നെ ട്രോളി ശിഖര്‍ ധവാന്‍

ഡല്‍ഹി: ഇത്തവണത്തെ ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചത് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ നായകന്‍ ആര്‍. അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കിയ സംഭവമായിരുന്നു. സാധാരണയായി മങ്കാദിംഗ് മാന്യതയല്ലെന്നാണ് വിലയിരുത്തുന്നതെങ്കിലും അശ്വന്‍ ഇതൊന്നും കാര്യമാക്കാറില്ല. വിവാദത്തിന് ശേഷം മങ്കാദിംഗ് തുടരുമെന്നായിരുന്നു അശ്വിന്റെ പ്രതികരണം. സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു.

എന്നാല്‍ ആദ്യ സംഭവത്തിന് ശേഷവും മങ്കാദിംഗ് തുടരുമെന്നാണ് അശ്വിന്‍ നല്‍കുന്ന സൂചനയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഡെല്‍ഹി ക്യാപ്റ്റല്‍സിനെതിരായ കഴിഞ്ഞ മത്സരം. ഇത്തവണയും അശ്വിന്‍ ഒരു മങ്കാദിങ് വിക്കറ്റിന് മുതിര്‍ന്നു. എന്നാല്‍ ക്രീസില്‍ ജോസ് ബട്ലര്‍ക്ക് പകരമുണ്ടായിരുന്ന താരം ശിഖര്‍ ധവാന്‍ ആയിരുന്നുവെന്നതിനാല്‍ കാര്യങ്ങള്‍ തമാശയിലാണ് അവസാനിച്ചത്. മങ്കാദിംഗ് ശ്രമം പരാജയപ്പെട്ടുവെന്ന് മാത്രമല്ല അശ്വിനെ ക്രീസില്‍ ഇരുന്ന് ധവാന്‍ ട്രോളുകയും ചെയ്തു.

അടുത്ത പന്ത് എറിയാനെത്തിയപ്പോള്‍ ക്രീസില്‍ നിന്ന് ഓടുന്ന രീതിയില്‍ ശരീരം ഒന്നാകെ ഇളക്കി അശ്വിനുള്ള രണ്ടാമത്തെ മറുപടിയും ശിഖര്‍ ധവാന്‍ നല്‍കി. മാന്യതയുള്ള രീതിയില്‍ വിക്കറ്റ് എടുക്കുന്ന രീതിയില്ല മങ്കാദിംഗ്. ബൗളര്‍ പന്തെറിയുന്നതിന് മുന്‍പ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബാറ്റ്‌സ്മാന്‍ ക്രിസീല്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിയമം. പ്രസ്തുത നിയമം തെറ്റിച്ചാല്‍ മങ്കാദിംഗിലൂടെ ഔട്ടാക്കാനുള്ള അവകാശം ബൗളര്‍ക്കുണ്ട്. എന്തായാലും വിവാദം തുടരുമെന്ന കാര്യം ഇതോടെ വ്യക്തമായിരിക്കുകയാണ്.