എഡിജിപി ജേക്കബ് തോമസ് അവധിയിൽ; അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് ചെന്നിത്തല

ബാർ കോഴക്കേസ് അന്വേഷണച്ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെ എ.ഡി.ജി.പി ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചു. ബാർ കോഴ അന്വേഷണത്തിന് പിന്നിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന് അന്വേഷണച്ചുമതല നൽകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. മന്ത്രിമാരായ കെഎം മാണിക്കും കെ ബാബുവിനുമെതിരായ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്.
 | 

എഡിജിപി ജേക്കബ് തോമസ് അവധിയിൽ; അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയിട്ടില്ലെന്ന് ചെന്നിത്തല
തിരുവന്തപുരം: ബാർ കോഴക്കേസ് അന്വേഷണച്ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെ എ.ഡി.ജി.പി ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചു. ബാർ കോഴ അന്വേഷണത്തിന് പിന്നിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന് അന്വേഷണച്ചുമതല നൽകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. മന്ത്രിമാരായ കെഎം മാണിക്കും കെ ബാബുവിനുമെതിരായ കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്.

എന്നാൽ ജേക്കബ് തോമസിനെ മാറ്റിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിനാണ് ബാർ കോഴ അന്വേഷണത്തിന്റെ മേൽനോട്ടം. നൽകാത്ത ചുമതലകളാണ് ജേക്കബ് തോമസിന് ഉണ്ടെന്നും പിന്നീട് അതിൽ നിന്ന് മാറ്റിയെന്നും പ്രചരിപ്പിക്കുന്നത്. താൻ അങ്ങനെയൊരു ഉത്തരവ് നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു.