വിമർശനം ലാലിസത്തിന് മാത്രം: തിരുവഞ്ചൂർ

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന പരിപാടികളിൽ ലാലിസത്തെക്കുറിച്ച് മാത്രമാണ് പരാതികൽ ഉയർന്നതെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ലാലിസത്തിന് മുൻപ് നടന്ന മറ്റു പരിപാടികളെക്കുറിച്ച് പരാതികളില്ല. വേദികളേക്കുറിച്ചോ മത്സരങ്ങളേക്കുറിച്ചോ പരാതികളുയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 | 
വിമർശനം ലാലിസത്തിന് മാത്രം: തിരുവഞ്ചൂർ


തിരുവനന്തപുരം:
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന പരിപാടികളിൽ ലാലിസത്തെക്കുറിച്ച് മാത്രമാണ് പരാതികൾ
ഉയർന്നതെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ലാലിസത്തിന് മുൻപ് നടന്ന മറ്റു പരിപാടികളെക്കുറിച്ച് പരാതികളില്ല. വേദികളേക്കുറിച്ചോ മത്സരങ്ങളേക്കുറിച്ചോ പരാതികളുയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാലിസത്തിന് നേരെ വിമർശനമുയർന്നതിൽ മോഹൻലാലിന് വിഷമമുണ്ട്. മോഹൻലാൽ മാന്യമായാണ് പെരുമാറിയതെന്നും ഇനി അദ്ദേഹത്തെ വേട്ടയാടരുതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ഇന്നും താൻ വിളിച്ചിരുന്നതായി തിരുവഞ്ചൂർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ആദ്യം നിശ്ചയിച്ചിരുന്നത് എ.ആർ. റഹ്മാന്റെ പരിപാടി ആയിരുന്നു. ബഡ്ജറ്റ് അധികമായിരുന്നതിനാൽ അതുപേക്ഷിക്കുകയായിരുന്നുവെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

ലാലിസം പരിപാടിക്കായി കൈപ്പറ്റിയ തുക തിരികെ നൽകാനുളള മോഹൻലാലിന്റെ കത്തിന്മേൽ സർക്കാർ നാളെ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രി ഡൽഹിയിൽ ആയതിനാലാണ് തീരുമാനം നാളത്തേക്ക് മാറ്റിയത്.

പണം തിരികെ വാങ്ങുന്നത് മോഹൻലാലിനെപ്പൊലെയുളള കലാകാരനോട് ചെയ്യുന്ന അവഹേളനമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ മോഹൻലാൽ തുക തിരിച്ചടയ്ക്കുന്നുണ്ടെങ്കിൽ വാങ്ങണമെന്ന് ചീഫ് വിപ്പ് പി.സി. ജോർജ് ആവശ്യപ്പെട്ടു. ദേശീയ ഗെയിംസ് നടത്തുന്നവർ കൊള്ളസംഘമെന്നും ജോർജ് ആരോപിച്ചു.