സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് അമേരിക്കന്‍ ടെലിവിഷന്‍; വീഡിയോ

കേരളം കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് അമേരിക്കന് ടെലവിഷന് ചാനല്.
 | 
സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് അമേരിക്കന്‍ ടെലിവിഷന്‍; വീഡിയോ

കൊച്ചി: കേരളം കോവിഡ് പ്രതിരോധത്തിന് സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് അമേരിക്കന്‍ ടെലവിഷന്‍ ചാനല്‍. അമേരിക്കയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന ആര്‍ടി അമേരിക്കയാണ് കേരളത്തെ പ്രശംസിച്ചത്. റഷ്യന്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കേരളത്തെ മാതൃകാ സംസ്ഥാനം എന്നാണ് വിശേഷിപ്പിച്ചത്. എഴുത്തുകാരനും ചരിത്രകാരനുമായ വിജയ് പ്രസാദുമായുള്ള ചര്‍ച്ചയാണ് ചാനല്‍ അവതരിപ്പിച്ചത്. ഇന്ത്യക്കും അമേരിക്കയ്ക്കും ഒട്ടേറെ കാര്യങ്ങള്‍ കേരളത്തില്‍ നിന്ന് പഠിക്കാനുണ്ടെന്നും ചാനല്‍ അവതാരക പറയുന്നു. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഭരിക്കുന്നതെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിതരാണെന്നും വിജയ് പ്രസാദ് പറയുന്നു.

വീഡിയോ കാണാം

രാജ്യത്തെ പൊതു അവസ്ഥയിൽ നിന്ന് വ്യത്യസ്തമാണ് കൊവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടം. മികച്ച ആശയങ്ങളിലൂടെ കേരള സർക്കാർ കൊവിഡിനെ ഫലപ്രദമായി നേരിട്ടു. ലോകം കൊച്ചു കേരളത്തെ കണ്ട് പഠിക്കണം എന്നാണ് ആർടി അമേരിക്ക വാർത്താ ചാനലിലെ അവതാരക പറഞ്ഞു വയ്ക്കുന്നത്. കമ്യൂണിസ്റ്റ് ഭരണകൂടമെന്നത് കോൺഗ്രസുകാർ ബോധപൂർവ്വം മറക്കണം. അങ്ങനെ ഇന്നാട്ടിലെ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവർ കൂടി കേരളമെന്ന് കേട്ട് അഭിമാനത്തോടെ തല ഉയർത്തിപ്പിടിക്കണം. ❤️#Covid19 #RTAmerica #FlattenTheCurve #GoK

Posted by Syam Devaraj on Saturday, April 25, 2020