69ാ-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു ; മികച്ച മലയാളം സിനിമ ഹോം, ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം

 | 
HOME

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാ‌ട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി.

നോൺ ഫിക്ഷൻ വിഭാ​ഗത്തിൽ മികച്ച പരിസ്ഥിതി സിനിമയായത് മലയാളം ചിത്രം മൂന്നാം വളവ് ആണ്. മികച്ച ആനിമേഷൻ ചിത്രമായി ''കണ്ടിട്ടുണ്ട്' തിരഞ്ഞെടുക്കപ്പെട്ടു.

ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ 31 കാറ്റ​ഗറികളിലായാണ് പരുസ്കാരം പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ വിഭാ​ഗത്തിൽ 24 കാറ്റ​ഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും