69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ അല്ലു അർജുൻ, മികച്ച നടി ആലിയ ഭട്ട്, കൃതി സനോൻ

 | 
ALLU ARJUN

69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നട‌നായി അല്ലു അർജുൻ. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായാണ് അല്ലു അർജുൻ അഭിനയിച്ചത്. മികച്ച നടിയായി രണ്ട് പേരെ തിരഞ്ഞെടുത്തു. ​ഗം​ഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്കാരം സ്വന്തമാക്കിയത്.

2021-ലെ മികച്ചസിനിമ മലയാളം സിനിമ ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം നടൻ ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് അർഹനായി. മികച്ച തിരക്കഥയായി നായാ‌ട്ട് എന്ന ചിത്രത്തിന് ഷാഹി കബീർ പുരസ്കാരത്തിന് അർ​ഹനായി.

നോൺ ഫിക്ഷൻ വിഭാ​ഗത്തിൽ മികച്ച പരിസ്ഥിതി സിനിമയായത് മലായള ചിത്രം മൂന്നാം വളവ് ആണ്. മികച്ച ആനിമേഷൻ ''കണ്ടിട്ടുണ്ട്'.
ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ 31 കാറ്റ​ഗറികളിലായാണ് പരുസ്കാരം പ്രഖ്യാപിച്ചത്. നോൺ ഫീച്ചർ വിഭാ​ഗത്തിൽ 24 കാറ്റ​ഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം പിന്നീട് പ്രഖ്യാപിക്കും.