ക്രിസ്, ഞാന്‍ നിങ്ങളോട് മാപ്പു ചോദിക്കുന്നു; ഓസ്‌കാര്‍ വേദിയിലെ മര്‍ദ്ദനത്തില്‍ മാപ്പു പറഞ്ഞ് വില്‍ സ്മിത്ത്

ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പുചോദിച്ച് വില്‍ സ്മിത്ത്. അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ താരം മാപ്പപേക്ഷ നടത്തിയിരുന്നെങ്കിലും ക്രിസ് റോക്കിന്റെ പേരെടുത്തു പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വില്‍ സ്മിത്തിന്റെ മാപ്പപേക്ഷ. ഭാര്യയായ ജെയ്ഡയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് താങ്ങാനാവുന്നതായിരുന്നില്ല. അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്ന് വില്‍ സ്മിത്ത് പറഞ്ഞു.
വില്‍ സമ്ത്തിന്റെ വാക്കുകള്‍
ക്രിസ്, ഇക്കാര്യത്തില്‍ പരസ്യമായി നിങ്ങളോട് എനിക്ക് മാപ്പു പറയേണ്ടതായിരുന്നു. ഞാന്‍ അതിരുവിട്ടു പെരുമാറി, ഞാന്‍ ചെയ്തത് തെറ്റായിരുന്നു. ഞാന്‍ വളരെ വിഷമത്തിലായിരുന്നു. ഞാനൊരിക്കലും എങ്ങനെയാകാന്‍ പാടില്ലായിരുന്നോ അത്തരം പ്രവൃത്തികളാണ് വേദിയില്‍ ഞാന്‍ ചെയ്തത്. കരുണയുടെയും സ്‌നേഹത്തിന്റേതുമായ ഈ ലോകത്ത് ഹിംസയ്ക്ക് സ്ഥാനമില്ല. അക്കാഡമിയോടും ഷോയുടെ പ്രൊഡ്യൂസര്‍മാരോടും പങ്കെടുത്തവരോടും ലോകമൊട്ടാകെ ഷോ കണ്ടിരുന്നവരോടും ഞാന്‍ മാപ്പു ചോദിക്കുന്നു.
വില്യം കുടുംബത്തോടും കിംഗ് റിച്ചാര്‍ഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്റെ പ്രവൃത്തി മൂലം കളങ്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഈ ചടങ്ങ് എത്ര മനോഹരമാകുമായിരുന്നുവെന്ന് വില്‍ സ്മിത്ത് കുറിക്കുന്നു.