നന്‍പകല്‍ നേരത്ത് മയക്കം; ലിജോ ജോസ് പെല്ലിശ്ശേരി, മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്ത്

 | 
Nanpakal Nerathu Mayakkam

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി തന്നെയാണ് ടീസര്‍ പങ്കുവെച്ചത്.  മമ്മൂട്ടിയുടെ പുതിയ നിര്‍മാണ കമ്പനിയായ മമ്മൂട്ടികമ്പനിയും ആമേന്‍ മൂവീ മൊണാസ്റ്റെറിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കന്യാകുമാരി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.