നടൻ പ്രഭാസിന് സർജറി; സിനിമയിൽ നിന്ന് ഇടവേള എടുക്കും

 | 
prabhas

പാൻ ഇന്ത്യൻ താരം പ്രഭാസിന് സർജറി. കാൽമുട്ടിന്റെ സർജറിക്ക് നടൻ വിധേയനാകുന്നതിനാൽ സിനിമയിൽ നിന്ന് താൽക്കാലികമായി ഇടവേള എടുക്കുന്നു എന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ.

പ്രഭാസിന്റെ സർജറി വിവരം പുറത്ത് വന്നതോടെ സുഖമായി തിരിച്ചുവരാൻ ആശംസിച്ചുകൊണ്ട് നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്ത് വേഗം സിനിമയിലേക്ക് തിരിച്ചു വരാനാണ് ആരാധകർ പറയുന്നത്. ഒന്നിലധികം ബിഗ് ബജറ്റ് സിനിമകൾക്ക് താരം കൈകൊടുത്തിരിക്കുന്നതിനാൽ നീണ്ട നാളത്തെ ഇടവേളയെടുക്കില്ല എന്നാണ് നടന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

പ്രഭാസിന്റെ 'കൽക്കി 2898 എഡി'യാണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രം. വലിയ ചെലവിൽ ഒരുങ്ങുന്ന ചിത്രത്തിൽ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിശ പഠാനി, പശുപതി തുടങ്ങിയവരാണ് അണിനിരക്കുന്നത്. നാഗ് അശ്വിൻ ആണ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുടക്കു മുതൽ 600 കോടിയാണ്.