സിനിമയെ മനഃപൂർവം ഡീഗ്രേഡിങ്ങ് ചെയ്യാൻ ശ്രമിക്കുന്നു; നിയമനടപടിയുമായി 'രാമചന്ദ്ര ബോസ്സ് & കോ' ടീം

 | 
bosco

സോഷ്യൽ മീഡിയകളിൽ ചിലർ സിനിമയെ മനഃപൂർവം ഡീഗ്രേഡിങ് ചെയ്യാൻ ശ്രമിക്കുന്നുവെന്ന്  'രാമചന്ദ്ര ബോസ്സ് & കോ' ടീം അണിയറപ്രവത്തകർ. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ആളുകൾ തീയേറ്ററിൽ പോയി സിനിമ കാണുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ മോശം റിവ്യൂകൾ എഴുതുന്നവരുണ്ടെന്നും ടീം പറയുന്നു. നെഗറ്റീവ് റിവ്യൂകൾ കൂടുതലും വരുന്നത് വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക്മെെ ഷോയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഏറ്റവും കുറഞ്ഞ റേറ്റിംഗ് നൽകിയാണ് പ്രധാനമായും ഡീഗ്രേഡിങ് നടക്കുന്നതെന്നും അണിയറപ്രവർത്തകർ ആരോപിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഡീഗ്രേഡിംഗ്. മനപ്പൂർവം ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എതിരെയാണ് ഇപ്പോൾ പരാതി നൽകുന്നതെന്ന് ബോസ്സ് & കോ ടീം അറിയിച്ചു.

ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി എന്നിവർ ചേർന്നാണ് ബോസ് ആൻഡ് കോ നിർമിച്ചിരിക്കുന്നത്. നീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.