വൈറലായി പ്രിയങ്ക ചോപ്രയുടെ സ്വിം സ്യൂട്ട് ചിത്രങ്ങള്‍; കടപ്പാട് നിക്ക് ജോനാസ്!

മുംബൈ: ഹോളിവുഡ് താരജോടികളായ പ്രിയങ്കാ ചോപ്ര-നിക് ജോനാസ് വിവാഹത്തിന് ശേഷം പങ്കുവെച്ച മിക്ക ചിത്രങ്ങള്‍ വലിയ തോതില്‍ ആരാധകരുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു. അടുത്തിടെ നടന്ന നിക് ജോനാസിന്റെ സഹോദരന്റെ വിവാഹ ചടങ്ങുകളിലും ഇരുതാരങ്ങളും ധരിച്ച വസ്ത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പുള്ള ചര്‍ച്ച. കഴിഞ്ഞ ദിവസം പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്വിം സ്യൂട്ട് ചിത്രങ്ങളും സമാന രീതിയില്‍ വൈറലായിരുന്നു.
ഇഷ്ടപ്പെട്ട ഡ്രിങ്കായ ബെല്ലിനിയും കൈയ്യില്‍ പിടിച്ചാണ് സ്വിംമ്മിംഗ് ചിത്രങ്ങള്‍ക്ക് പ്രിയങ്ക പോസ് ചെയ്യുന്നത്. ഭര്‍ത്താവ് നിക് ജോനാസ് തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ബോളിവുഡ് താരസുന്ദരികളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള അക്കൗണ്ട് കൂടിയാണ് പ്രിയങ്കയുടേത്. 42.9 മില്യണ്‍ ആളുകളാണ് പ്രിയങ്കയെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. വിവാഹ ശേഷം നിക്കുമൊത്തുള്ള താരത്തിന്റെ വെക്കേഷന് ആഘോഷചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.