പോര്‍ഷേയുടെ സൂപ്പര്‍കാര്‍ കരേര എസ് സ്വന്തമാക്കി ഫഹദ് ഫാസില്‍; ഈ നിറത്തിലുള്ളത് ഇതൊന്ന് മാത്രം

സൂപ്പര് കാര് 911 കരേര എസ് സ്വന്തമാക്കി ഫഹദ് ഫാസില്.
 | 
പോര്‍ഷേയുടെ സൂപ്പര്‍കാര്‍ കരേര എസ് സ്വന്തമാക്കി ഫഹദ് ഫാസില്‍; ഈ നിറത്തിലുള്ളത് ഇതൊന്ന് മാത്രം

സൂപ്പര്‍ കാര്‍ 911 കരേര എസ് സ്വന്തമാക്കി ഫഹദ് ഫാസില്‍. പോര്‍ഷേയുടെ ഈ മോഡലിന്റെ പൈതണ്‍ ഗ്രീന്‍ നിറത്തിലുള്ള കാറാണ് താരം വാങ്ങിയത്. ഈ നിറത്തില്‍ ഇന്ത്യയിലുള്ള ഒരേയൊരു കാറാണ് ഇത്. 1.9 കോടി എക്‌സ് ഷോറൂം വിലയുള്ള കാര്‍ നിരത്തിലെത്തുമ്പോള്‍ 2.65 കോടി രൂപയാകും.

ഫഹദും നസ്രിയയു കാര്‍ ഏറ്റുവാങ്ങി. 308 കിലോമീറ്റര്‍ വരെ വേഗതയാര്‍ജ്ജിക്കാവുന്ന കാറിനെ 2981 സിസി എന്‍ജിനാണ് ചലിപ്പിക്കുന്നത്. 100 കിലോമീറ്റര്‍ വേഗത നേടാന്‍ വെറും 3.7 സെക്കന്‍ഡ് സമയം മാത്രമേ കരേര എടുക്കാറുള്ളു.