പുതിയ ലുക്കിൽ വിനയ് ഫോർട്ട്; പ്രേക്ഷകർ പ്രതികരിക്കുന്നത് ഇങ്ങനെ
Aug 22, 2023, 17:54 IST
| 
ഒട്ടനവധി ഹിറ്റ് സിനിമകൾ കൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് വിനയ് ഫോർട്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം ‘രാമചന്ദ്രബോസ് & കോ’-യിലും വിനയ് ഫോർട്ട് എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ ഒരു വെറൈറ്റി ലുക്കിൽ ആണ് വിനയ് ഫോർട്ട് എത്തിയത്. വിനയ് ഫോർട്ടിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്, നടന്റെ പുതിയ ലൂക്കിനെ കുറിച്ച് സാധാരണക്കാരുടെ അഭിപ്രായം നോക്കാം .
വീഡിയോ കാണാം