‘ലവ് ജിഹാദ് നിരോധന നിയമ’ പ്രകാരമുള്ള ആദ്യ അറസ്റ്റ് യു.പി പൊലീസ് കെട്ടിച്ചമച്ചതെന്ന് റിപ്പോര്‍ട്ട്

ലക്നൗ: വിവാദ ‘ലവ് ജിഹാദ് നിരോധിത നിയമം’ നിലവില് വന്നതിന് പിന്നാലെയുണ്ടായ ആദ്യ അറസ്റ്റ് ഉത്തര്പ്രദേശ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണം. ഇക്കഴിഞ്ഞ വ്യാഴായ്ച്ചയാണ് ലവ് ജിഹാദ് നിരോധിത നിയമപ്രകാരം (UP Prohibition of Unlawful Conversion of Religion Ordinance, 2020) ഉവൈസ് അഹമ്മദ് എന്ന് പേരായ 21കാരന് യു.പി പൊലീസിന്റെ പിടിയിലാകുന്നത്. ഉവൈസിന്റെ ഗ്രാമത്തില് തന്നെ താമസിക്കുന്ന പെണ്കുട്ടിയെ പ്രണയിച്ച് മതം മാറ്റാന് ശ്രമിച്ചുവെന്നായിരുന്നു കുറ്റം. എന്നാല് ദേശീയ മാധ്യമം നാഷണല് ഹെറാള്ഡ് ഗ്രാമവാസികളെ ഉദ്ധരിച്ചുകൊണ്ട്
 | 
‘ലവ് ജിഹാദ് നിരോധന നിയമ’ പ്രകാരമുള്ള ആദ്യ അറസ്റ്റ് യു.പി പൊലീസ് കെട്ടിച്ചമച്ചതെന്ന് റിപ്പോര്‍ട്ട്

ലക്‌നൗ: വിവാദ ‘ലവ് ജിഹാദ് നിരോധിത നിയമം’ നിലവില്‍ വന്നതിന് പിന്നാലെയുണ്ടായ ആദ്യ അറസ്റ്റ് ഉത്തര്‍പ്രദേശ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണം. ഇക്കഴിഞ്ഞ വ്യാഴായ്ച്ചയാണ് ലവ് ജിഹാദ് നിരോധിത നിയമപ്രകാരം (UP Prohibition of Unlawful Conversion of Religion Ordinance, 2020) ഉവൈസ് അഹമ്മദ് എന്ന് പേരായ 21കാരന്‍ യു.പി പൊലീസിന്റെ പിടിയിലാകുന്നത്. ഉവൈസിന്റെ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രണയിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു കുറ്റം. എന്നാല്‍ ദേശീയ മാധ്യമം നാഷണല്‍ ഹെറാള്‍ഡ് ഗ്രാമവാസികളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ മറ്റൊരു കഥയാണ് വ്യക്തമാക്കുന്നത്.

ഉവൈസിന്റെ വീട്ടില്‍ നിന്ന് പത്ത് മീറ്റര്‍ അകലെയാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഉവൈസിന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ് പെണ്‍കുട്ടിയുടെ പിതാവും കുടുംബവും. ഉവൈസിന്റെ പിതാവ് മുഹമ്മദ് റഫീഖുമായി പെണ്‍കുട്ടിയുടെ കുടുംബം സംസാരിച്ചിരുന്നു. കേസില്‍ ഉവൈസിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് പെണ്‍കുട്ടിയുടെ പിതാവ് വാഗ്ദാനം ചെയ്തതായി റഫീഖ് പറയുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും സ്ഥാനക്കയറ്റം ലഭിക്കുന്നതിനും വേണ്ടിയാണ് പൊലീസ് അവനെ പിടിച്ചുകൊണ്ടുപോയതെന്നും റഫീഖ് ആരോപിച്ചു.

നാട്ടുകാരില്‍ മിക്കവര്‍ക്കും സമാന കഥയാണ് പറയാനുള്ളത്. അറസ്റ്റിന് മുന്‍പ് പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. പ്രശ്‌നത്തില്‍ ഉവൈസിനെതിരെ കേസ് കൊടുക്കാന്‍ പൊലീസാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ നിര്‍ബന്ധിച്ചിരിക്കുന്നത്. ഇരു കുടുംബങ്ങളും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ പൊലുമില്ലെന്നും ഉവൈസുമായി പെണ്‍കുട്ടിയുടെ ബന്ധത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ വിഷയത്തില്‍ പൊലീസിനെതിരാണെങ്കിലും മിക്കവരും പരസ്യ പ്രസ്താവനയ്ക്ക് തയ്യാറാകുന്നില്ലെന്നും നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.