ഡൽഹിയിൽ അർദ്ധ രാത്രിയിലിറങ്ങിയ ‘പ്രേതം’
നട്ടപ്പാതിരാക്ക് വിജനമായ സ്ഥലത്ത് വച്ച് വെളുത്ത സാരിയുടുത്ത ഒരു സ്ത്രീയെ കണ്ടാൽ എന്തു ചെയ്യും? പലരും പ്രാണൻ കയ്യിലെടുത്ത് ഓടും. അത് നാട്ടിൻപുറമാണെങ്കിലും മഹാ നഗരമാണെങ്കിലും അങ്ങനെതന്നെ.
Nov 23, 2014, 18:39 IST
|
ന്യൂഡൽഹി: നട്ടപ്പാതിരാക്ക് വിജനമായ സ്ഥലത്ത് വച്ച് വെളുത്ത സാരിയുടുത്ത ഒരു സ്ത്രീയെ കണ്ടാൽ എന്തു ചെയ്യും? പലരും പ്രാണൻ കയ്യിലെടുത്ത് ഓടും. അത് നാട്ടിൻപുറമാണെങ്കിലും മഹാ നഗരമാണെങ്കിലും അങ്ങനെതന്നെ.
ഡൽഹിയിലെ തെരുവിൽ അടുത്തിടെ ഇറങ്ങിയ ഒരു ‘പ്രേതം’ അത് തെളിയിക്കുന്നു. പ്രാങ്ക് വീഡിയോകൾ പുറത്തിറക്കുന്ന ഒരു സ്ഥാപനമായിരുന്നു പ്രേതത്തിന് പിന്നിൽ. വിജനമായ ഇടങ്ങളിലൂടെ നടന്ന പ്രേതത്തെ കണ്ട് പലരും ഓടി. ചിലർ വണ്ടി നിർത്താതെ ഓടിച്ചു പോയി. ഓട്ടോക്കാർ വണ്ടിയിൽ നിന്നും ഇറങ്ങിയോടുക പോലുമുണ്ടായി. രസകരമായ വീഡിയോ താഴെ കാണാം.