കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ പെയ്തത് 103.1 മില്ലിമീറ്റര്‍ മഴ; 2018ലെ പ്രളയത്തിന് തുല്യം

കേരളത്തില് വെള്ളിയാഴ്ച രാവിലെ മുതല് ഇന്ന് രാവിലെ വരെ ലഭിച്ചത് മുന് വര്ഷത്തെ പ്രളയത്തിന് തുല്യമായ മഴ.
 | 
കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ പെയ്തത് 103.1 മില്ലിമീറ്റര്‍ മഴ; 2018ലെ പ്രളയത്തിന് തുല്യം

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്ന് രാവിലെ വരെ ലഭിച്ചത് മുന്‍ വര്‍ഷത്തെ പ്രളയത്തിന് തുല്യമായ മഴ. 103 മില്ലിമീറ്റര്‍ മഴയാണ് ഈ മണിക്കൂറുകളില്‍ ലഭിച്ചത്. മഴക്കുറവ് 14 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറഞ്ഞു. 1527 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1406.8 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 11 ജില്ലകളില്‍ മഴക്കുറവ് സാധാരണ നിലയിലാണ്.

ഇടുക്കിയില്‍ 26 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശരാശരിയിലും അധികം മഴയാണ് ലഭിച്ചത്. 23 മഴമാപിനികളില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. വടകരയിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 296 മില്ലിമീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച 200 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയ അഞ്ച് സ്റ്റേഷനുകള്‍ വടക്കന്‍ കേരളത്തിലാണ്. വടകരയില്‍ വടകര 296 മില്ലിമീറ്റര്‍,
ഒറ്റപ്പാലം 286 മില്ലിമീറ്റര്‍, ഹൊസ്ദുര്‍ഗ് 220 മില്ലിമീറ്റര്‍, ഇരിക്കൂര്‍ 211 മില്ലിമീറ്റര്‍, വൈത്തിരി 210 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് കണക്ക്.