ചിമ്പാന്‍സികള്‍ക്കും വ്യക്ത്യാവകാശങ്ങളുണ്ടെന്ന് അമേരിക്കന്‍ കോടതി

ചിമ്പാന്സികളെയും സ്വന്തമായി തീരുമാനമെടുക്കാന് കഴിവുളള സ്വതന്ത്ര ജീവികളായി പരിഗണിച്ച് പ്രത്യേക നിയമപരിഗണന നല്കണമെന്ന് അമേരിക്കന് കോടതി. രണ്ട് ചിമ്പാന്സികള്ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ ഒരഭിഭാഷകനെ കോടതി ഇക്കാര്യം രേഖാമൂലം അറിയിച്ചു. മുപ്പത് വര്ഷം നീണ്ട ഒരു നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. കേസില് അന്തിമവിധി ഈ മാസം 27നുണ്ടാകും.
 | 

ചിമ്പാന്‍സികള്‍ക്കും വ്യക്ത്യാവകാശങ്ങളുണ്ടെന്ന് അമേരിക്കന്‍ കോടതി

വാഷിംഗ്ടണ്‍: ചിമ്പാന്‍സികളെയും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുളള സ്വതന്ത്ര ജീവികളായി പരിഗണിച്ച് പ്രത്യേക നിയമപരിഗണന നല്‍കണമെന്ന് അമേരിക്കന്‍ കോടതി. രണ്ട് ചിമ്പാന്‍സികള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ ഒരഭിഭാഷകനെ കോടതി ഇക്കാര്യം രേഖാമൂലം അറിയിച്ചു. മുപ്പത് വര്‍ഷം നീണ്ട ഒരു നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. കേസില്‍ അന്തിമവിധി ഈ മാസം 27നുണ്ടാകും.

കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് നോഹ്യൂമന്‍ റൈറ്റ്‌സ് പ്രോജക്ട് തലവന്‍ പ്രൊഫ.സ്റ്റീവന്‍ വൈസ് പ്രതികരിച്ചു. ഇത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചിമ്പാന്‍സികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ ഹെര്‍ക്കുലീസ്, ലിയോ എന്നീ രണ്ട് ചിമ്പാന്‍സികളുടെ മോചനത്തിനായി ഏറെ വിവാദമായ ഒരു കേസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. നിയമവിരുദ്ധമായി സര്‍വകലാശാല ലാബുകളില്‍ പരീക്ഷണത്തിനും കാഴ്ച ബംഗ്ലാവുകളിലും മറ്റും സൂക്ഷിച്ചിട്ടുളള ചിമ്പാന്‍സികള്‍ക്ക് മനുഷ്യരെപ്പോലെ തന്നെ അവകാശങ്ങളുണ്ടെന്നും അവരെ വ്യക്തികളായി പരിഗണിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

വസ്തുക്കളായിമാത്രം പരിഗണിക്കപ്പെടുന്ന ചിമ്പാന്‍സികള്‍ക്ക് യാതൊരു അവകാശങ്ങളും നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്ത് കുട്ടികളെയും സ്ത്രീകളെയും അടിമകളെയും ഇതുപോലെ തന്നെയാണ് പരിഗണിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.