കൃത്രിമ ഗര്‍ഭപാത്രത്തിന്റെ പരീക്ഷണം വിജയം; വീഡിയോ കാണാം

ഗര്ഭപാത്രത്തിന് പുറത്ത് ഭ്രൂണങ്ങള് ഉല്പാദിപ്പിക്കാനുള്ള ശേഷി മനുഷ്യന് നേരത്തേ കൈവരിച്ചിരുന്നു. കൃത്രിമ ഗര്ഭധാരണത്തിന് ഈ രീതിയാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. പക്ഷേ ഭ്രൂണത്തിന് വളരണമെങ്കില് ഗര്ഭപാത്രം കൂടിയേ കഴിയൂ. കൃത്രിമമായി ആ സാഹചര്യങ്ങള് സൃഷ്ടിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇപ്പോള് ഫിലാഡല്ഫിയയിലെ കുട്ടികളുടെ ആശുപത്രിയില് നടന്ന പരിക്ഷണങ്ങളില് കൃത്രിമമായി ഗര്ഭപാത്രവും തയ്യാറായിരിക്കുകയാണ്.
 | 

കൃത്രിമ ഗര്‍ഭപാത്രത്തിന്റെ പരീക്ഷണം വിജയം; വീഡിയോ കാണാം

ഗര്‍ഭപാത്രത്തിന് പുറത്ത് ഭ്രൂണങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി മനുഷ്യന്‍ നേരത്തേ കൈവരിച്ചിരുന്നു. കൃത്രിമ ഗര്‍ഭധാരണത്തിന് ഈ രീതിയാണ് ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. പക്ഷേ ഭ്രൂണത്തിന് വളരണമെങ്കില്‍ ഗര്‍ഭപാത്രം കൂടിയേ കഴിയൂ. കൃത്രിമമായി ആ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ ഫിലാഡല്‍ഫിയയിലെ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന പരിക്ഷണങ്ങളില്‍ കൃത്രിമമായി ഗര്‍ഭപാത്രവും തയ്യാറായിരിക്കുകയാണ്.

ഗര്‍ഭസ്ഥ ശിശുവിന് രക്തവും ഓക്‌സിജനുമെല്ലാം പുറത്തുനിന്ന് രണ്ട് ഞരമ്പുകളിലൂടെ എത്തിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പൊക്കിള്‍ക്കൊടിയും കൃത്രിമ പ്ലാസന്റയുടെ ഭാഗമായുണ്ട്. ശിശു ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന അമ്‌നിയോട്ടിക്ക് ദ്രവം പോലും ഇതില്‍ തയ്യാറാക്കിയിരിക്കുന്നു.

ആടിന്റെ ഭ്രൂണങ്ങളെയാണ് ഈ ഗര്‍ഭപാത്രത്തിന്റെ പരീക്ഷണത്തിനായി ഉപയോഗിച്ചത്. 28 ദിവസം വരെ അവ ഈ കൃത്രിമ ഗര്‍ഭപാത്രത്തില്‍ ഇവയ്ക്ക് കഴിയാന്‍ സാധിച്ചു. കൂടുതല്‍ വികസിപ്പിച്ചാല്‍ ഭാവിയില്‍ ഇത് മനുഷ്യശരീരത്തില്‍ പരീക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

വീഡിയോ കാണാം