ആശുപത്രിയില്‍ മൃതദേഹത്തിന്റെ കണ്ണില്‍ ഉറുമ്പരിച്ചു; 5 ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹത്തിന്റെ കണ്ണില്‍ ഉറുമ്പരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. മധ്യപ്രദേശിലെ ശിവ്പുരി ജില്ലാ ആശുപത്രിയിലാണ് സംഭവം. മൃതദേഹത്തിന്റെ കണ്ണില്‍ മണിക്കൂറുകളോളം ഉറുമ്പരിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉത്തരവിട്ടിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായാണ് ഒരു സര്ജന് ഉള്‍പ്പെടെ 5 ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കമല്‍ നാഥ് പറഞ്ഞു.
ബാലചന്ദ്ര ലോധി എന്ന 50 കാരന്റെ മൃതദേഹത്തിലാണ് ഉറുമ്പരിച്ചത്. കടുത്ത ക്ഷയരോഗവുമായി ചോവ്വാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ 5 മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. ഇക്കാര്യം മറ്റ് രോഗികള്‍ ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും മൃതദേഹം മണിക്കൂറുകളോളം വാര്‍ഡില്‍ നിന്ന് മാറ്റിയിരുന്നില്ല. ഇതിനിടെയാണ് മൃതദേഹത്തില്‍ ഉറുമ്പരിച്ചത്.