‘ചരിത്രം ഈ മൃഗത്തെ കാറിത്തുപ്പും’; അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അനുരാഗ് കശ്യപ്
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് അനുരാഗ് കശ്യപ്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച അനുരാഗ് കശ്യപ് ചരിത്രം ഈ മൃഗത്തെ കാറിത്തുപ്പും എന്ന് ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സിഎഎ വിരുദ്ധ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കശ്യപിന്റെ ട്വീറ്റ്.
നമ്മുടെ ആഭ്യന്തരമന്ത്രി എത്രമാത്രം ഭീരുവാണ്. സ്വന്തം പോലീസ്, സ്വന്തം ഗുണ്ടകള്‍, സ്വന്തം സൈന്യവും. എന്നിട്ടും സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിക്കുകയുമാണ്. നീചത്വത്തിന്റെയും നിലവാരമില്ലായ്മയുടെയും വ്യാപ്തി കാണണമെങ്കില്‍ അത് അമിത് ഷായില്‍ കാണാമെന്നും കശ്യപ് പറയുന്നു.
हमारा गृहमंत्री कितना डरपोक है । खुद की police , खुद ही के गुंडे , खुद की सेना और security अपनी बढ़ाता है और निहत्थे protestors पर आक्रमण करवाता है । घटियेपन और नीचता की हद अगर है तो वो है @AmitShah । इतिहास थूकेगा इस जानवर पर।
— Anurag Kashyap (@anuragkashyap72) January 26, 2020
ട്വീറ്റിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ബിജെപിയുടെ നയങ്ങളെ നിശിതമായ വിമര്‍ശിക്കാറുള്ള അനുരാഗ് കശ്യപ് പൗരത്വ നിയമ ഭേദഗതിക്കെതിരെയും രംഗത്തെത്തിയിരുന്നു.