സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് നേരെ കല്ലേറ്
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് നേരെ കല്ലേറ്. പാലക്കാട് ചെറുപ്പുളശേരിയിൽ വച്ചാണ് കല്ലേറുണ്ടായത്. സുധീരനടക്കമുള്ള നേതാക്കൾ നിന്ന വേദിയിലേക്കാണ് കല്ലേറ് നടന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
Nov 15, 2014, 19:11 IST
|
പാലക്കാട്: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് നേരെ കല്ലേറ്. പാലക്കാട് ചെറുപ്പുളശേരിയിൽ വച്ചാണ് കല്ലേറുണ്ടായത്. സുധീരൻ പ്രസംഗിക്കുന്നതിനിടെയാണ് വേദിയിലേക്ക് കല്ലേറ് നടന്നത്. ആരാണ് സംഭവത്തിന് പിന്നില്ലെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസ് സന്നാഹം സ്ഥലത്തെത്തി.