ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന് നായര്‍ അന്തരിച്ചു
ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന് നായര്‍ അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി, അഭിഭാഷകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിച്ച ശേഷമാണ് ചെങ്ങന്നൂര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
Jan 14, 2018, 08:59 IST
| ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന് നായര്‍ അന്തരിച്ചു. പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി, അഭിഭാഷകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിച്ച ശേഷമാണ് ചെങ്ങന്നൂര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലാണ് ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചത്. ശോഭന ജോര്‍ജിനോട്
1425 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പില്‍ 7983 വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനെ തോല്‍പ്പിച്ചാണ് ഇദ്ദേഹം നിയമസഭയില്‍ എത്തിയത്.