പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ലോക കേരളസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ചെന്നിത്തല
ലോക കേരളസഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് രമേശ് ചെന്നിത്തല.
Jun 24, 2019, 14:23 IST
| തിരുവനന്തപുരം: ലോക കേരളസഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് രമേശ് ചെന്നിത്തല. ആന്തൂര്‍ നഗരസഭ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ചെന്നിത്തല പറഞ്ഞു.
പ്രവാസി സംരംഭകനായ സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയെയും ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമളയെയും പഴിക്കാതെയായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. സാജന് പി.ജയരാജനെ സമീപിച്ചതാണ് മുനിസിപ്പല്‍ ചെയര്‍പേഴ്സണെ ചൊടിപ്പിച്ചതെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചിരുന്നു. അതേസമയം ബിംബങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.