ഇന്ത്യയില്‍ ഇന്നലെ മാത്രം കോവിഡ് മുക്തരായത് 42,533 പേര്‍; പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്

ന്യൂഡല്ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധ നിരക്കില് ഗണ്യമായ കുറവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്തെ പ്രതിദിന നിരക്ക് 40,000ത്തിലും താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറില് 36,652 പേര്ക്ക് മാത്രമാണ് രോഗബാധ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. നവംബറിലെ ആദ്യ ആഴ്ച്ചകളുമായി താരതമ്യം ചെയ്യുമ്പോള് ഇത് വളരെ കുറഞ്ഞ രോഗബാധ നിരക്കാണ്. വരും ദിവസങ്ങളില് രോഗബാധ നിരക്കില് കൂടുതല് കുറവുണ്ടാകുമമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില് രാജ്യത്ത് 90,58,822 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കോവിഡ് രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല് റിപ്പോര്ട്ട് ചെയ്തിരിക്കുന്ന
 | 
ഇന്ത്യയില്‍ ഇന്നലെ മാത്രം കോവിഡ് മുക്തരായത് 42,533 പേര്‍; പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധ നിരക്കില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്തെ പ്രതിദിന നിരക്ക് 40,000ത്തിലും താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,652 പേര്‍ക്ക് മാത്രമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബറിലെ ആദ്യ ആഴ്ച്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറഞ്ഞ രോഗബാധ നിരക്കാണ്. വരും ദിവസങ്ങളില്‍ രോഗബാധ നിരക്കില്‍ കൂടുതല്‍ കുറവുണ്ടാകുമമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ രാജ്യത്ത് 90,58,822 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കോവിഡ് രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. അതേസമയം ഇന്നലെ 512 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,39,700 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞിരിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 96,08,211 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നത്. കോവിഡ് ഹോട്‌സ്‌പോട്ടായ കേരളത്തില്‍ സ്ഥിതിഗതികളില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ