സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ.വി.സി.ഹാരിസിന് വാഹനാപകടത്തില്‍ പരിക്ക്
മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഡോ. വി.സി.ഹാരിസിന് വാഹനാപകടത്തില്‍ പരിക്ക്. രണ്ട് ദിവസം മുമ്പ് ഏറ്റുമാനൂരിന് സമീപം ഓട്ടോയില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Oct 6, 2017, 12:29 IST
| കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഡോ. വി.സി.ഹാരിസിന് വാഹനാപകടത്തില്‍ പരിക്ക്. രണ്ട് ദിവസം മുമ്പ് ഏറ്റുമാനൂരിന് സമീപം ഓട്ടോയില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അപകടത്തില്‍ വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ഡോ.ഹാരിസിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.