ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയില്‍
ഇടുക്കി: ഇടുക്കി, നരിയമ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയില്‍. നരിയമ്പാറ സ്വദേശി മനു മനോജിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
ബുധനാഴ്ചയാണ് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. നരിയമ്പാറയില്‍ ഓട്ടോ ഡ്രൈവറായ ഇയാളെ സംഭവം വിവാദമായതിന് പിന്നാലെ ഡിവൈഎഫ്ഐയില്‍ നിന്ന് പുറത്താക്കിയിരുന്നു. പെണ്‍കുട്ടി തന്നെയാണ് ഇയാള്‍ക്കെതിരെ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി ദളിത് വിഭാഗക്കാരിയാണ്. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.