ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാഞ്ഞത് സിപിഎമ്മിന്റെ ഹിസ്റ്റോറിക്കല്‍ ബ്ലണ്ടറായിരുന്നു; കുറിപ്പ് വായിക്കാം

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നത് സിപിഎമ്മിന്റെ ഹിസ്റ്റോറിക്കല് ബ്ലന്ഡറായിരുന്നുവെന്ന് ഫെയിസ്ബുക്ക് കുറിപ്പ്.
 | 
ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാഞ്ഞത് സിപിഎമ്മിന്റെ ഹിസ്റ്റോറിക്കല്‍ ബ്ലണ്ടറായിരുന്നു; കുറിപ്പ് വായിക്കാം

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നത് സിപിഎമ്മിന്റെ ഹിസ്റ്റോറിക്കല്‍ ബ്ലന്‍ഡറായിരുന്നുവെന്ന് ഫെയിസ്ബുക്ക് കുറിപ്പ്. സാങ്കേതികമായും സംഘടനാപരമായും എത്രയൊക്കെ ന്യായീകരണങ്ങള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നാലും ആ ന്യായീകരണങ്ങള്‍ക്കൊക്കെ മേല്‍ അവരൊരു പെണ്ണായത് കൊണ്ടാണ് മുഖ്യമന്ത്രിയാകാഞ്ഞത് എന്ന സത്യം തെളിഞ്ഞ് നില്‍ക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

പെണ്ണിനെന്താ കുഴപ്പം എന്ന് രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പും ചോദിക്കേണ്ടി വന്നല്ലോ ഒരു നേതാവിന്. അതും നിയമസഭയില്‍. നോക്ക്, ഇപ്പോഴും ആ ചോദ്യം ചോദിക്കേണ്ടി വരുന്ന നാടാണ്. ഈ നാട്ടില്‍ പത്തെഴുപത് കൊല്ലം മുമ്പ് ഗൗരിയമ്മ കേറി വന്നതെങ്ങനെയാകുമെന്ന് ആലോചിച്ച് നോക്ക്. അതും എടാ എന്ന വിളിച്ചാല്‍ പോടാ എന്ന് പറയുന്ന മട്ട് സ്വഭാവവുമായിട്ട്.

ജാതി നിലയിലോ ജെന്‍ഡര്‍ നിലയിലോ അനുകൂലമല്ലായിരുന്നു സാഹചര്യം. എന്നിട്ടും അവര് കേരളത്തെ ഉണ്ടാക്കിയവരില്‍ മുന്‍നിരയിലായി. അത്തരത്തിലൊരു സ്ത്രീയോട് പല കാരണങ്ങള്‍ കൊണ്ട് കലിപ്പ് തോന്നുന്ന മാനസികനില നാട്ടിന് ആകെ തന്നെയുണ്ട്. അവരത് പുല്ലുപോലെ കണ്ടു എന്നാണല്ലോ നമ്മള് പില്‍ക്കാലത്ത് മനസ്സിലാക്കിയിട്ടുള്ളത്.

ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാഞ്ഞത് സിപിഎമ്മിന്റെ ഹിസ്റ്റോറിക്കല്‍ ബ്ലണ്ടറായിരുന്നു. സാങ്കേതികമായും സംഘടനാപരമായും എത്രയൊക്കെ ന്യായീകരണങ്ങള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നാലും. ആ ന്യായീകരണങ്ങള്‍ക്കൊക്കെ മേളില്‍ അവരൊരു പെണ്ണായത് കൊണ്ടാണ് മുഖ്യമന്ത്രിയാകാഞ്ഞത് എന്ന സത്യം നല്ലോണം തെളിഞ്ഞ് നില്‍ക്കും.
ഏറ്റവും ബഹുമാനം തോന്നിയ നേതാവാണ് ഗൗരിയമ്മ.

നമ്മള്‍ ജീവിച്ചതിനെക്കാള്‍ അറുപതിലേറെ വര്‍ഷങ്ങള്‍ അവരീ നാട്ടിലുണ്ടായിരുന്നു. നമ്മള്‍ കാണാതിരുന്ന ആ അറുപത് കൊല്ലങ്ങളിലായിരുന്നു യഥാര്‍ഥ ഗൗരിയമ്മ. ആ അറുപത് കൊല്ലങ്ങളിലും പിന്നെയുമുള്ള അവരുടെ കഠിനാധ്വാനമാണ് ഇങ്ങനെ ജീവിക്കാന്‍ നമുക്കുള്ള നിലം പോലുമൊരുക്കിയത് എന്ന് പേര്‍ത്ത് പേര്‍ത്ത് അവരവരോട് പറഞ്ഞും കൊണ്ട്, അപാരമായ ആദരവോടെ
വിട.