കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച കുടുംബം ഗുരുതരാവസ്ഥയില്‍; ബോട്ടുലിസമെന്ന് സംശയം

ന്യൂസിലന്ഡില് വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ ഇറച്ചി ഭക്ഷിച്ച മലയാളി കുടുംബം ഗുരുതരാവസ്ഥയിലായതിന് കാരണം ബോട്ടുലിസെ എന്ന അവസ്ഥയാണെന്ന് സംശയം. കേടായ ഇറച്ചിയില് വളരുന്ന ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉദ്പാദിപ്പിക്കുന്ന വിഷം ശരീരത്തില് ബാധിക്കുന്ന അവസ്ഥയാണ് ബോട്ടുലിസം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ചികിത്സക്ക് മാസങ്ങള് വേണ്ടി വരും.
 | 

കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച കുടുംബം ഗുരുതരാവസ്ഥയില്‍; ബോട്ടുലിസമെന്ന് സംശയം

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ ഇറച്ചി ഭക്ഷിച്ച മലയാളി കുടുംബം ഗുരുതരാവസ്ഥയിലായതിന് കാരണം ബോട്ടുലിസം എന്ന അവസ്ഥയാണെന്ന് സംശയം. കേടായ ഇറച്ചിയില്‍ വളരുന്ന ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉദ്പാദിപ്പിക്കുന്ന വിഷം ശരീരത്തില്‍ ബാധിക്കുന്ന അവസ്ഥയാണ് ബോട്ടുലിസം എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ചികിത്സക്ക് മാസങ്ങള്‍ വേണ്ടി വരും.

ബോട്ടുലിസത്തിനെതിരെ നല്‍കുന്ന ആന്റി ടോക്‌സിനുകളോട് ഇവരുടെ ശരീരങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജീവന്‍ രക്ഷിക്കാന്‍ സാധിച്ചാലും ഇവരുടെ ശരീരത്തിന് ചലനശേഷി തിരികെക്കിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ബോട്ടുലിസമാണോ ഇവരുടെ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ കഴിച്ച ഇറച്ചിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടാന്‍ വൈകും.

ഹാമില്‍ട്ടണിന് സമീപം വെയ്ക്കാറ്റോയിലാണ് മലയാളി കുടുംബം മാരകമായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. കൊട്ടാരക്കര, അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേല്‍ എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിനു ശേഷമാണ് ഇവര്‍ അബോധാവസ്ഥയിലായത്.

ഗുരുതരാവസ്ഥയിലായ മലയാളി ദമ്പതികള്‍ക്ക് ഏഴും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. കുട്ടികള്‍ ഉറങ്ങിയ ശേഷമാണ് മറ്റുള്ളവര്‍ ഇറച്ചി കഴിച്ചത്. കുട്ടികള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.