ജസ്‌ന കേസ് അന്വേഷണം സിബിഐക്ക്; ഉത്തരവിട്ട് ഹൈക്കോടതി

ജസ്നയെ കാണാതായ സംഭവത്തില് സിബിഐ അന്വേഷണത്തിന് ഉത്തരവ്.
 | 
ജസ്‌ന കേസ് അന്വേഷണം സിബിഐക്ക്; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ജസ്‌നയെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്. കേസില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയെന്നും മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി സിബിഐയുടെ അഭിപ്രായം തേടി.

കേസ് ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. കേസില്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്നും ഗൗരവമുള്ള കേസാണ് ഇതെന്നും സിബിഐ വ്യക്തമാക്കി. അതേസമയം ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും അത് പരിഹരിക്കാന്‍ കോടതി ഇടപെടണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് അന്വേഷണം കോടതി സിബിഐക്ക് നല്‍കിയത്.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ആയിരിക്കും കേസില്‍ അന്വേഷണം നടത്തുക.