അധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എംഎൽഎ അറസ്റ്റിൽ
തളിപറമ്പിലെ അധ്യാപകന്റെ ആത്മഹത്യാ കേസിൽ രണ്ടാം പ്രതിയായ ജെയിംസ് മാത്യു എംഎൽ.എ പോലീസിന് കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകണ്ഠാപുരം സി.ഐ അറസ്റ്റു രേഖപ്പെടുത്തി.
Feb 27, 2015, 12:00 IST
|
കണ്ണൂർ: തളിപറമ്പിലെ അധ്യാപകന്റെ ആത്മഹത്യാ കേസിൽ രണ്ടാം പ്രതിയായ ജെയിംസ് മാത്യു എംഎൽ.എ പോലീസിന് കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകണ്ഠാപുരം സി.ഐ അറസ്റ്റു രേഖപ്പെടുത്തി.
ടാഗോർ സ്കൂൾ പ്രഥമാധ്യാപകൻ ഇ.പി ശശിധരൻ ആത്മഹത്യചെയ്ത സംഭവത്തിലാണ് ജെയിംസ് മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയായ ടാഗോർ സ്കൂൾ അധ്യാപകൻ എം.വി ഷാജി നേരത്തെ പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ റിമാൻഡിലാണ്. കഴിഞ്ഞ ഡിസംബർ 25നാണ് ശശിധരനെ കാസർകോട്ടെ ലോഡ്ജിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.