കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ വ്യാജന്‍മാരെന്ന് വിളിച്ച് ജനം ടിവിയും

മംഗലാപുരത്ത് കസ്റ്റഡിയിലായ മാധ്യമപ്രവര്ത്തകരെ വ്യാജന്മാരെന്ന് വിളിച്ച് ജനം ടിവിയും.
 | 
കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ വ്യാജന്‍മാരെന്ന് വിളിച്ച് ജനം ടിവിയും

കൊച്ചി: മംഗലാപുരത്ത് കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ വ്യാജന്‍മാരെന്ന് വിളിച്ച് ജനം ടിവിയും. കന്നഡ ചാനല്‍ ന്യൂസ് 9 ഇവരെ വ്യാജന്‍മാരെന്ന് അധിക്ഷേപിച്ചതിന് പിന്നാലെയാണ് ജനം ടിവിയും രംഗത്തെത്തിയിരിക്കുന്നത്. 50 വ്യാജ മാധ്യമപ്രവര്‍ത്തകരെ കസ്റ്റിഡിയില്‍ എടുത്തുവെന്നാണ് ജനം ടിവി റിപ്പോര്‍ട്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും ക്യാമറയും പിടിച്ചെടുത്തുവെന്നും ജനം ടിവി പറയുന്നു.

മംഗളൂരുവിലെ വെന്റ് ലോക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 കേരള, മീഡിയ വണ്‍ വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറമാന്‍മാരെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേരളത്തില്‍ നിന്നെത്തിയ ഇവര്‍ മാരകായുധങ്ങളും ക്യാമറകളുമായി ആശുപത്രിയില്‍ കടന്നുകയറാന്‍ ശ്രമിച്ചുവെന്നാണ് ന്യൂസ്9 വാര്‍ത്ത നല്‍കിയത്.

ബംഗളൂരുവിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചാനല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ചുവെങ്കിലും തിരുത്ത് നല്‍കിയിട്ടില്ല. മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളുടെ വാര്‍ത്താ സംഘങ്ങളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വ്യാജ മാധ്യമപ്രവര്‍ത്തകര്‍ എന്ന് അധിക്ഷേപിക്കുകയാണ് ജനം ടിവി.