റിലയന്‍സ് ജിയോ 5ജി 2021 മുതല്‍; സ്ഥിരീകരിച്ച് മുകേഷ് അംബാനി

റിലയന്സ് ജിയോയുടെ 5ജി സേവനം 2021 മുതല് ആരംഭിക്കുമെന്ന് മുകേഷ് അംബാനി.
 | 
റിലയന്‍സ് ജിയോ 5ജി 2021 മുതല്‍; സ്ഥിരീകരിച്ച് മുകേഷ് അംബാനി

റിലയന്‍സ് ജിയോയുടെ 5ജി സേവനം 2021 മുതല്‍ ആരംഭിക്കുമെന്ന് മുകേഷ് അംബാനി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ നാലാമത്തെ എഡിഷനിലാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. 2021 മധ്യത്തോടെ 5ജി സേവനം ആരംഭിക്കുമെന്നാണ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. 5ജി നെറ്റ്‌വര്‍ക്ക് തദ്ദേശീയമായി നിര്‍മിക്കുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്ത് 5ജി സേവനങ്ങള്‍ ഇന്ത്യയില്‍ എത്തണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി വേണ്ടി വരുമെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പ്രതികരിച്ചു. അടുത്ത തലമുറ മൊബൈല്‍ സേവനങ്ങള്‍ രാജ്യത്ത് നടപ്പാക്കണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും മിത്തല്‍ വ്യക്തമാക്കി.

5ജി സ്‌പെക്ട്രം ചെലവേറിയതാണെന്നും അതിനായുള്ള സാങ്കേതികത വികാസം പ്രാപിച്ചു വരുന്നതേയുള്ളുവെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ നേരത്തേ പറഞ്ഞിരുന്നു.