ചേകന്നൂര്‍ മൗലവി തിരോധാനം; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

ചേകന്നൂര് മൗലവി തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയെ വെറുതെവിട്ടു. സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന പി.വി ഹംസയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കേസില് ബാക്കിയുള്ള എട്ട് പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പി.വി ഹംസയുമായി ബന്ധപ്പെട്ട് ഉയര്ന്നിരിക്കുന്ന വാദങ്ങള് കൃത്യമായി തെളിയിക്കാന് അന്വേഷണ ഏജന്സിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
 | 

ചേകന്നൂര്‍ മൗലവി തിരോധാനം; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയെ വെറുതെവിട്ടു. സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന പി.വി ഹംസയെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ ബാക്കിയുള്ള എട്ട് പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പി.വി ഹംസയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വാദങ്ങള്‍ കൃത്യമായി തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ, മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ചേകന്നൂര്‍ മൗലവിയുടെ കാര്യത്തില്‍ ഇക്കാര്യങ്ങളൊന്നും തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. കോര്‍പസ് ഡെലിക്റ്റിയെന്ന നിയമപ്രകാരമാണ് പ്രതിയെ വെറുതെ വിട്ടിരിക്കുന്നത്.

25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചേകന്നൂര്‍ മൗലവിയെ കാണാതാവുന്നത്. മൗലവിയെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ചതാണെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. ആകെ ഒമ്പത് പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. കുറ്റം തെളിഞ്ഞതോടെ 2010ല്‍ സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ വിധിക്കെതിരെ ഹംസ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.