നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാർ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചത്. പ്രസംഗം ആരംഭിച്ച ഉടൻ തന്നെ മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു.
 | 

നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: 
ഗവർണർ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാർ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചത്. പ്രസംഗം ആരംഭിച്ച ഉടൻ തന്നെ മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു. ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് മാണിയെ മാറ്റിനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം ഇറങ്ങിപ്പോയിട്ടും ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടർന്നു.

മാണിയുടെ രാജി ആവശ്യപ്പെട്ട് അടുത്ത ദിവസങ്ങളിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷധം നടത്തുമെന്ന് വി.എസ്.അച്യുതാനന്ദനും സി.ദിവാകരനും പറഞ്ഞു. ബജറ്റ് അവതരണത്തിൽനിന്നു മാണിയെ മാറ്റി നിർത്തണമെന്നു ആവശ്യപ്പെട്ടപ്പോൾ അക്കാര്യം പരിഗണിക്കാമെന്നാണ് ഗവർണർ പറഞ്ഞത്. എന്നാൽ അത് എങ്ങനെ ആയി വരുമെന്നു കണ്ടറിയാമെന്നും വിഎസ് പറഞ്ഞു.