മരട് ഫ്ളാറ്റ് ഉടമകളുടെ സമരത്തിന് പിന്തുണയെന്ന് കോടിയേരി; സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും
മരട് ഫ്ളാറ്റ് ഉടമകളുടെ സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
Sep 14, 2019, 12:16 IST
| കൊച്ചി: മരട് ഫ്ളാറ്റ് ഉടമകളുടെ സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫ്ളാറ്റ് പൊളിക്കുന്നതിന് എതിരായ സമരത്തിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് മരടില്‍ ഫ്ളാറ്റ് താമസക്കാരെ സന്ദര്‍ശിച്ചു കൊണ്ട് കോടിയേരി അറിയിച്ചു.
വിഷയത്തില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. പ്രശ്നത്തിന് രാഷ്ട്രീയ തര്‍ക്കം പരിഹാരമാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഫ്ളാറ്റുകള്‍ ഒഴിയാനായി മരട് നഗരസഭ ഫ്ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ന് വൈകിട്ട് 5 മണിക്കുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിയണം. എന്നാല്‍ അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഫ്ളാറ്റ് ഉടമകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.