മണിക്ക് പരസ്യ ശാസന; തീരുമാനം സംസ്ഥാന സമിതിയില്‍

എം.എം.മണിക്ക് പരസ്യശാസന നല്കാന് സിപിഎം തീരുമാനം. സംസ്ഥാന സമിതി യോഗമാണ് തീരുമാനം എടുത്തത്. തുടര്ച്ചയായി വിവാദ പരാമര്ശങ്ങള് നടത്തിയത് പരിഗണിച്ചാണ് നടപടി. അതേ സമയം മന്ത്രി മണി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പൊമ്പളൈ ഒരുമൈ വ്യക്തമാക്കി.
 | 

മണിക്ക് പരസ്യ ശാസന; തീരുമാനം സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം:എം.എം.മണിക്ക് പരസ്യശാസന നല്‍കാന്‍ സിപിഎം തീരുമാനം. സംസ്ഥാന സമിതി യോഗമാണ് തീരുമാനം എടുത്തത്. തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത് പരിഗണിച്ചാണ് നടപടി. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന സാഹചര്യത്തില്‍ കരുതലും ജാഗ്രതയും വേണമെന്നാണ് നടപടിയിലൂടെ പാര്‍ട്ടി ഓര്‍മിപ്പിക്കുന്നത്.

രണ്ടാമത്തെ തവണയാണ് മണിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്. മണക്കാട് പ്രസംഗത്തിലെ വണ്‍ ടൂ ത്രീ പരാമര്‍ശത്തിന്റെ പേരിലായിരുന്നു മുമ്പ് നടപടിയെടുത്തത്. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും സംസ്ഥാന സമിതിയില്‍ നിന്ന് നീക്കം ചെയ്യുകയുമാണ് അന്ന് ചെയ്തത്.