നോട്ട് നിരോധനം സത്യസന്ധമായ ഇന്ത്യക്കു വേണ്ടിയെന്ന് മോഹന്‍ലാല്‍; മദ്യഷോപ്പിനും സിനിമാശാലയ്ക്കും മുന്നില്‍ ക്യൂ നില്‍ക്കാമെങ്കില്‍ നല്ലകാര്യത്തിനു വേണ്ടി ക്യൂ നില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്ന് ബ്ലോഗ്

നോട്ട് നിരോധനം സത്യസന്ധമായ ഇന്ത്യക്കു വേണ്ടിയാണെന്ന് മോഹന്ലാലിന്റെ ബ്ലോഗ്. ദികംപ്ലീറ്റ് ആക്റ്റര് എന്ന സ്വതം ബ്ലോഗിലാണ് കേന്ദ്ര സര്ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് മോഹന്ലാല് എഴുതിയത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്ക്കുമപ്പുറം ഇത് ഒരുനല്ല ലക്ഷ്യത്തിനു വേണ്ടിയാണെന്ന് താന് മനസിലാക്കുന്നു. ഇതിനെ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായമായി കാണരുതെന്നും മുന്വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണെന്ന മുന്കൂര് ജാമ്യവും മോഹന്ലാല് എടുക്കുന്നുണ്ട്.
 | 

നോട്ട് നിരോധനം സത്യസന്ധമായ ഇന്ത്യക്കു വേണ്ടിയെന്ന് മോഹന്‍ലാല്‍; മദ്യഷോപ്പിനും സിനിമാശാലയ്ക്കും മുന്നില്‍ ക്യൂ നില്‍ക്കാമെങ്കില്‍ നല്ലകാര്യത്തിനു വേണ്ടി ക്യൂ നില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്ന് ബ്ലോഗ്

കൊച്ചി: നോട്ട് നിരോധനം സത്യസന്ധമായ ഇന്ത്യക്കു വേണ്ടിയാണെന്ന് മോഹന്‍ലാലിന്റെ ബ്ലോഗ്. ദികംപ്ലീറ്റ് ആക്റ്റര്‍ എന്ന സ്വതം ബ്ലോഗിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് മോഹന്‍ലാല്‍ എഴുതിയത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരുനല്ല ലക്ഷ്യത്തിനു വേണ്ടിയാണെന്ന് താന്‍ മനസിലാക്കുന്നു. ഇതിനെ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായമായി കാണരുതെന്നും മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണെന്ന മുന്‍കൂര്‍ ജാമ്യവും മോഹന്‍ലാല്‍ എടുക്കുന്നുണ്ട്.

പലതരത്തില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് ഈ തീരുമാനം എന്നാണ് പല ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനം. എടിഎമ്മുകളിലും ബാങ്കുകളിലും വലിയ വരികള്‍ രൂപപ്പെടുകയും ജനങ്ങള്‍ വരി നിന്ന് തളരുകയും ചെയ്യുന്നു. വരി നില്‍ക്കുന്നവരുടെ വിഷമം മനസിലാവുന്നു. മദ്യ ഷോപ്പിനു മുന്നിലും സനിമാ ശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം.

ഇത് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തറിയാം വരി നില്‍ക്കുന്നതിന്റെ വിഷമം എന്ന മറു ചോദ്യം താന്‍ കേള്‍ക്കുന്നുണ്ടെന്നും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാല്‍ അവസരം ലഭിച്ചാല്‍ എല്ലാവരേയും പോലെ താനും വരി നിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളത്. നോട്ട് പിന്‍വലിക്കല്‍ കേരളത്തില്‍ നിന്ന് ദൂരെ വന്ന് ഷൂട്ട് ചെയ്യുന്ന തങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ രാജ്യനന്മയ്ക്കു വേണ്ടി നിലകൊള്ളുന്ന പൗരന്‍ എന്ന നിലയിലും വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ താന്‍ സഹിക്കുന്നു എന്നാണ് മോഹന്‍ലാല്‍ അവകാശപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗം ആത്മാര്‍ത്ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു. ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അപ്പുറം ഒരു നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് ഇത് എന്ന് താന്‍ മനസിലാക്കുന്നു. ജയ്പ്പൂരില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ സൂരത്‌നഗര്‍ എന്ന പ്രദേശത്ത് മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താനെന്നും ബ്ലോഗില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ബ്ലോഗ് വായിക്കാം