അടിയന്തര സഹായമായി കേന്ദ്രം 500 കോടി രൂപ നല്‍കും; 2000 കോടി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി 500 കോടി രൂപ നല്കാന് കേന്ദ്ര സര്ക്കാര് തീരുമാനം. സ്ഥിതിഗതികള് വിലയിരുത്തിയ ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് കൊച്ചി ദക്ഷിണ നാവിക കമാന്ഡ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്ണര് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്ഫോന്സ് കണ്ണന്താനം, മന്ത്രിമാര്, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര് തുടങ്ങിയവര് യോഗത്തില് പങ്കെടുത്തു.
 | 

അടിയന്തര സഹായമായി കേന്ദ്രം 500 കോടി രൂപ നല്‍കും; 2000 കോടി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി

കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി 500 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചി ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം അടിയന്തര സഹായമായി 2000 കോടി രൂപ അനുവദിക്കണമെന്ന് കേരള സര്‍ക്കാരിന്റെ ആവശ്യം നരേന്ദ്ര മോഡി തള്ളി. ഇടക്കാല ആശ്വാസമായിട്ടാണ് ഇപ്പോള്‍ 500 കോടി അനുവദിച്ചിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ കഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന മഴ ഏതാണ്ട് 5000ത്തിലധികം വീടുകള്‍ തകര്‍ത്തിട്ടുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മേഖലകളില്‍ ആര്‍മിയുടെയും നേവിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തെക്കന്‍ ജില്ലകളില്‍ മഴ തുടരുകയാണ്. ചെങ്ങന്നൂര്‍, ആറന്മുള, തിരുവല്ല ഭാഗങ്ങളില്‍ ആയിരങ്ങള്‍ ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.