പട്ടിണിയില്ലാത്ത കൊറോണക്കാലം എന്ന് പറയാം; സര്‍ക്കാരിനെ അഭിനന്ദിച്ച് പി.സി.ജോര്‍ജ്; വീഡിയോ
കൊറോണ ലോക്ക് ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളെ അഭിനന്ദിച്ച് പി.സി.ജോര്‍ജ്.
Apr 11, 2020, 15:07 IST
|
കൊറോണ ലോക്ക് ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളെ അഭിനന്ദിച്ച് പി.സി.ജോര്‍ജ്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അരി ഗുണനിലവാരമുള്ളതാണെന്ന് ജോര്‍ജ് പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റും ഗുണനിലവാരമുള്ളതാണ്. ഇവ കൃത്യമായി വിതരണം ചെയ്യാനായതില്‍ സര്‍ക്കാരിനെയും ഭക്ഷ്യമന്ത്രി പി.തിലോത്തമനെയും അഭിനന്ദിക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പട്ടിണിയില്ലാത്ത ഒരു കൊറോണക്കാലം എന്ന് പറയാമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇരു മുന്നണികളുടെയും ഭാഗമല്ലാത്ത പി.സി.ജോര്‍ജ് സര്‍ക്കാരിന് അഭിനന്ദനവുമായി എത്തിയത്. കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം എല്ലാ ദിവസവും കുളിച്ച് കുപ്പായമിട്ട് വരികയാണ്. എല്ലാ ദിവസവും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് ശരിയായ നിലപാടല്ലെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
വീഡിയോ കാണാം
ഇതുകൂടി കേട്ടാൽ ചെന്നിത്തലയും മുല്ലപ്പള്ളിയും കൂട്ടാളികളും ബോധം കെട്ട് വീഴുമല്ലോ കർത്താവേ
Posted by Razack Eramban on Friday, April 10, 2020