പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപമുണ്ടാകും; ഫാ.കുര്യക്കോസ് കാട്ടൂതറയുടെ മരണത്തില്‍ പി.സി.ജോര്‍ജ്

പരിശുദ്ധന്മാരെ ആക്രമിച്ചാല് ദൈവകോപം ഉറപ്പാണെന്ന് പി.സി.ജോര്ജ്. കന്യാസ്ത്രീ പീഡനക്കേസില് പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്കിയ വൈദികന്റെ മരണത്തിലാണ് പി.സി.ജോര്ജ് ഈ വിധത്തില് പ്രതികരിച്ചത്. പരിശുദ്ധന്മാരെ ആക്രമിച്ചാല് ദൈവകോപം ഉറപ്പല്ലേ. അതല്ലാതെ ഈ മരണത്തെ കുറിച്ച് മറ്റ് എന്ത് പറയാനാ എന്നായിരുന്നു ജോര്ജിന്റെ പ്രതികരണം.
 | 

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപമുണ്ടാകും; ഫാ.കുര്യക്കോസ് കാട്ടൂതറയുടെ മരണത്തില്‍ പി.സി.ജോര്‍ജ്

തിരുവനന്തപുരം: പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്ന് പി.സി.ജോര്‍ജ്. കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്റെ മരണത്തിലാണ് പി.സി.ജോര്‍ജ് ഈ വിധത്തില്‍ പ്രതികരിച്ചത്. പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പല്ലേ. അതല്ലാതെ ഈ മരണത്തെ കുറിച്ച് മറ്റ് എന്ത് പറയാനാ എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ശബരിമല വിഷയത്തില്‍ ഹിന്ദു സമുദായം ഉണര്‍ന്നിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. ശബരിമലയിലേക്ക് സ്ത്രീയെ വലിച്ചു കയറ്റിക്കൊണ്ടുപോയ ഐ.ജി അയ്യപ്പന്റെ മുന്നില്‍ വാവിട്ടു കരഞ്ഞതു കണ്ടില്ലേയെന്നും ജോര്‍ജ് ചോദിച്ചു.

ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ.കുര്യാക്കോസ് കാട്ടൂതറയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ രക്തക്കറയും ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഫാ.കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.