നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു

റവന്യൂ വകുപ്പ് നല്കുന്ന സര്ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്ഘിപ്പിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്ക്കായി നല്കുന്ന നേറ്റിവിറ്റി, ജാതി, വരുമാന സര്ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്ഘിപ്പിച്ചത്. നേറ്റിവിറ്റി സര്ട്ടിഫിക്കറ്റ് ഇനിമുതല് ആജീവനാന്തം ഉപയോഗിക്കാം. വരുമാന സര്ട്ടിഫിക്കറ്റ് ഒരു വര്ഷവും ആറുമാസമായിരുന്ന വരുമാന സര്ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്ഷമായും ആണ് ഉയര്ത്തിയത്. ഒരിക്കല് അനുവദിച്ച സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ് കാലാവധി തീരുന്നത് വരെ ഉപയോഗിക്കാനും അനുമതിയുണ്ട്.
 | 

നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം: റവന്യൂ വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ ആജീവനാന്തം ഉപയോഗിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷവും ആറുമാസമായിരുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമായും ആണ് ഉയര്‍ത്തിയത്. ഒരിക്കല്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കാലാവധി തീരുന്നത് വരെ ഉപയോഗിക്കാനും അനുമതിയുണ്ട്.

പുതിയതായി അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടിയെന്ന് പ്രത്യേകം രേഖപ്പെടുത്താനാണ് തീരുമാനം. മറ്റ് ആവശ്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി പഴയതു തന്നെയായിരിക്കും.

സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ഒഫീസുകളില്‍ വിദ്യാര്‍ത്ഥികള്‍ പോകേണ്ടി വരുമ്പോളുള്ള ബുദ്ധിമുട്ടുകളേക്കുറിച്ച് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തത്. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.