കൊരട്ടിയിലും കൊച്ചിയിലും എടിഎം കവര്‍ച്ച നടത്തിയത് ഒരേ സംഘം; പ്രതികള്‍ക്കായി തെരച്ചില്‍

ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകള് തകര്ത്ത് ലക്ഷക്കണക്കിന് രൂപ കവര്ന്നത് ഒരേ സംഘം. സിസിടിവി ദൃശ്യങ്ങളില് നിന്നാണ് പോലീസിന് ഇതു സംബന്ധിച്ച് സൂചന ലഭിച്ചത്. പിക്കപ്പ് വാനിലെത്തിയാണ് മൂന്നംഗ സംഘം കവര്ച്ച നടത്തിയത്. കോട്ടയത്ത് രണ്ട് എടിഎമ്മുകളിലും സംഘം കവര്ച്ചാ ശ്രമം നടത്തിയിരുന്നു.
 | 

കൊരട്ടിയിലും കൊച്ചിയിലും എടിഎം കവര്‍ച്ച നടത്തിയത് ഒരേ സംഘം; പ്രതികള്‍ക്കായി തെരച്ചില്‍

കൊച്ചി: ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകള്‍ തകര്‍ത്ത് ലക്ഷക്കണക്കിന് രൂപ കവര്‍ന്നത് ഒരേ സംഘം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസിന് ഇതു സംബന്ധിച്ച് സൂചന ലഭിച്ചത്. പിക്കപ്പ് വാനിലെത്തിയാണ് മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. കോട്ടയത്ത് രണ്ട് എടിഎമ്മുകളിലും സംഘം കവര്‍ച്ചാ ശ്രമം നടത്തിയിരുന്നു.

ഇരുമ്പനത്ത് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കവര്‍ച്ച നടന്നത്. എട്ിഎം കൗണ്ടറിലെത്തിയ മോഷ്ടാക്കള്‍ സിസിടിവി ക്യാമറയിലേക്ക് സ്േ്രപ പെയിന്റ് അടിക്കുകയും വൈദ്യുതബന്ധം വിച്ഛേദിക്കുകയുമായിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്താണ് ഉള്ളിലുണ്ടായിരുന്ന പണം കവര്‍ന്നത്. 25 ലക്ഷം രൂപ ഇരുമ്പനത്തെ എടിഎമ്മില്‍ നിന്ന് കവര്‍ന്നു.

20 മിനിറ്റിനു ശേഷം കൊരട്ടിയിലെത്തിയ സംഘം 10 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. കൊച്ചിയില്‍ എത്തുന്നതിനു മുമ്പ് കോട്ടയത്ത് കുറവിലങ്ങാട്ടും വെമ്പള്ളിയിലും എടിഎമ്മുകളില്‍ മോഷണം നടത്താന്‍ ശ്രമിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് പണം നഷ്ടമായിട്ടില്ല.

പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. എന്നാല്‍ മോഷണം നടന്നയിടങ്ങളില്‍ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. വിരലടയാള വിദഗ്ദ്ധര്‍ പരിശോധനകള്‍ നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് എടിഎം തകര്‍ത്തുള്ള മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.