സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു
സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ പ്രതി സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു.
Jul 9, 2020, 14:28 IST
| കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ പ്രതി സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി അനുവദിച്ചിരിക്കുന്നത്. കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരായിരുന്നു. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് സരിത്തിനെ എത്തിക്കും. മറ്റു പ്രതികളിലേക്ക് എത്താന്‍ സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.