കാസര്‍കോട് കൊറോണ ബാധിത പ്രദേശങ്ങള്‍ പോലീസ് നിയന്ത്രണത്തില്‍; അവശ്യ സാധനങ്ങള്‍ പോലീസ് എത്തിക്കും

കാസര്കോട് കൊറോണ ബാധിതമെന്ന് കണ്ടെത്തിയ പ്രദേശങ്ങളില് കര്ശന നിയന്ത്രണങ്ങള്.
 | 
കാസര്‍കോട് കൊറോണ ബാധിത പ്രദേശങ്ങള്‍ പോലീസ് നിയന്ത്രണത്തില്‍; അവശ്യ സാധനങ്ങള്‍ പോലീസ് എത്തിക്കും

കാസര്‍കോട്: കാസര്‍കോട് കൊറോണ ബാധിതമെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആറ് പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്.

പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലായ ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഐജി വിജയ് സാഖറേ അറിയിച്ചു. അവശ്യ സാധനങ്ങള്‍ പോലീസ് തന്നെ എത്തിച്ചു കൊടുക്കും. സാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതി. പോലീസ് നേരിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയക്കണം.

പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഉണ്ടാകും. ഇരുചക്ര വാഹനങ്ങളില്‍ ഒരാളും കാറുകളില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ കൂടി മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നത് അനുവദിക്കില്ല. നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു.