രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് മടി; രാജി താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് തോമസ് ചാണ്ടി

മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തന്നോട് മാറിനില്ക്കണമെന്ന് ആവശ്യപ്പെടാന് മടിയായിരുന്നുവെന്ന് തോമസ് ചാണ്ടി. മാറി നില്ക്കട്ടെയെന്ന് താനാണ് ചോദിച്ചതെന്നും തുടര്ന്ന് മുഖ്യമന്ത്രി ഇതിന് അനുവാദം നല്കുകയും മന്ത്രി സ്ഥാനം എന്സിപിക്ക് വേണ്ടി ഒഴിച്ചിടാമെന്ന് ഉറപ്പു നല്കുകയുമായിരുന്നെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാജി സമര്പ്പിച്ച ശേഷം കുട്ടനാട്ടിലെ വീട്ടിലെത്തിയ തോമസ് ചാണ്ടി മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു.
 | 

രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് മടി; രാജി താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തന്നോട് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ മടിയായിരുന്നുവെന്ന് തോമസ് ചാണ്ടി. മാറി നില്‍ക്കട്ടെയെന്ന് താനാണ് ചോദിച്ചതെന്നും തുടര്‍ന്ന് മുഖ്യമന്ത്രി ഇതിന് അനുവാദം നല്‍കുകയും മന്ത്രി സ്ഥാനം എന്‍സിപിക്ക് വേണ്ടി ഒഴിച്ചിടാമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നെന്ന് തോമസ് ചാണ്ടി പറഞ്ഞു. രാജി സമര്‍പ്പിച്ച ശേഷം കുട്ടനാട്ടിലെ വീട്ടിലെത്തിയ തോമസ് ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരുപാട് തെറ്റുകളുണ്ട്. തിടുക്കത്തില്‍ സമര്‍പ്പിച്ചതുകൊണ്ടാണ് തെറ്റുകള്‍ കടന്നുകൂടിയത്. ക്ഷമിക്കാന്‍ പറ്റാത്ത തെറ്റുകളാണ് ഇവ. ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപാകതകളാണ് രാജിക്ക് കാരണമായതെന്നും ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ നാളെത്തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

കരുവേലിപ്പാടത്ത് തന്റെ പേരില്‍ ഒരു സെന്റ് സ്ഥലം പോലുമില്ല. അഞ്ച് ദിവസങ്ങള്‍ക്കു മുമ്പ് രാജിയേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ബിസിനസില്‍ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചാണ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നത്. സുപ്രീം കോടതി പരാമര്‍ശങ്ങള്‍ നീക്കം ചെയ്താല്‍ നഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് വീണ്ടും മന്ത്രിയാകും. ഇതിനിടയില്‍ എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനം വിട്ടുകൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.