ശ്രീജിത്തിന്റെ സമരപ്പന്തലില്‍ ചലച്ചിത്ര താരം ടൊവീനോ; വീഡിയോ കാണാം

സെക്രട്ടറിയേറ്റിന് മുന്നില് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ചലച്ചിത്രതാരം ടൊവീനോ തോമസ് എത്തി. സഹോദരന്റെ മരണത്തില് കുറ്റക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 765 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി സോഷ്യല് മീഡിയ കൂട്ടായ്മകള് എത്തിയതിനൊപ്പമായിരുന്നു ടോവീനോയും എത്തിയത്. തന്നെപ്പോലൊരാള് സമരത്തിന് പിന്തുണ നല്കിയാല് അത് കൂടുതലാളുകളിലേക്ക് ഈ വിവരം എത്താന് കാരണമാകുമെന്ന് ടോവീനോ പറഞ്ഞു.
 | 

ശ്രീജിത്തിന്റെ സമരപ്പന്തലില്‍ ചലച്ചിത്ര താരം ടൊവീനോ; വീഡിയോ കാണാം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ചലച്ചിത്രതാരം ടൊവീനോ തോമസ് എത്തി. സഹോദരന്റെ മരണത്തില്‍ കുറ്റക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 765 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ എത്തിയതിനൊപ്പമായിരുന്നു ടോവീനോയും എത്തിയത്. തന്നെപ്പോലൊരാള്‍ സമരത്തിന് പിന്തുണ നല്‍കിയാല്‍ അത് കൂടുതലാളുകളിലേക്ക് ഈ വിവരം എത്താന്‍ കാരണമാകുമെന്ന് ടോവീനോ പറഞ്ഞു.

താന്‍ ഉള്‍പ്പെടുന്ന മലയാളി സമൂഹം കണ്ടില്ലെന്ന് നടിച്ച ഒരു സമരത്തെ പിന്തുണക്കാനായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നതിന് പകരം അല്‍പ സമയം ഇവിടെ വന്ന് ഇരിക്കാമെന്നാണ് കരുതിയതെന്നും ടോവീനോ വ്യക്തമാക്കി.

വീഡിയോ കാണാം